ന്യൂഡൽഹി: ആകാശത്ത് വിസ്മയം വിരിയിച്ച് ഡ്രോൺ ലേസർ ഷോ. റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിങ് റിട്രീറ്റിൻ്റെ ഭാഗമായാണ് ഡ്രോൺ ലേസർ ഷോ അരങ്ങേറിയത്. ഡൽഹി വിജയ് ചൗക്കില്ലാണ് ബീറ്റിങ് റിട്രീറ്റ് നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻവി രമണ എന്നിവർ ബീറ്റിങ് റിട്രീറ്റിന് സാക്ഷിയായി.
#WATCH | Drone show during the Beating Retreat ceremony at Vijay Chowk, Delhi pic.twitter.com/rRDhDsPevc
— ANI (@ANI) January 29, 2022
ഇന്ന് വൈകീട്ടോടെയായിരുന്നു വിജയ് ചൗക്കില്‍ ആയിരം ഡ്രോണുകള്‍ അണിനിരന്ന ഡ്രോണ്‍ ലേസര്‍ ഷോ. പത്ത് മിനിട്ട് നീണ്ടുനിന്ന പരിപാടിയില്‍ രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകളാണ് പൂര്‍ണമായും ഉപയോഗിച്ചത്. മനോഹരമായ സംഗീതത്തിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്തിൻ്റെ ഭൂപടവും ത്രിവര്‍ണ പതാകയും മഹാത്മഗാന്ധിയുടെ ചിത്രവും സിംഹ മുദ്രയുമെല്ലാം ഡ്രോണുകള്‍ ആകാശത്ത് തെളിയിച്ചു.
Delhi: 1000 Made in India drones make different formations as part of the Beating Retreat ceremony at Vijay Chowk pic.twitter.com/4a30cu0qQu
— ANI (@ANI) January 29, 2022
ബോട്ട്ലബ് ഡൈനാമിക്സ് എന്ന സ്റ്റാര്ട്ടപ്പിൻ്റെയും ഡല്‍ഹി ഐഐടിയുടെയും സഹകരണത്തോടെയാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കപ്പെട്ടത്. മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിൻ്റെ കീഴിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇത് ആദ്യമായാണ് ഡ്രോൺ ലേസർ ഷോ ബീറ്റിങ് റിട്രീറ്റിൽ അവതരിപ്പിച്ചത്.
#WATCH | Laser projection narrates India’s freedom struggle and its journey since Independence during the Beating Retreat ceremony at Vijay Chowk, Delhi pic.twitter.com/0Hc2XiT1h3
— ANI (@ANI) January 29, 2022
വിവിധ സേന വിഭാഗങ്ങളും കേന്ദ്ര സായുധ പോലീസ് സേനയും അവതരിപ്പിക്കുന്ന 26 പ്രകടനങ്ങളാണ് പരിപാടിയിലുണ്ടായത്. പൂർണമായും ഇന്ത്യൻ ഈണങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പ്രൊജക്ഷൻ മാപ്പിങും ഒരുക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡ് വായനയ്ക്ക് ശേഷമായിരുന്നു ലേസർ ഷോ.