വട്ടമൺ : കോന്നി മെഡിക്കൽ കോളേജിലേക്ക് നൽകിയ ആംബുലൻസ് ഓടാതെ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് വാങ്ങിയതാണ് ആംബുലൻസ് .ദേശീയ ആരോഗ്യമിഷന്റെ താത്കാലിക ഡ്രൈവർ ആയിരുന്നു ഉണ്ടായിരുന്നത്.
ഇയാളുടെ കരാർ അവസാനിച്ചതോടെ പകരക്കാരൻ ആയിട്ടില്ല. ഡ്രൈവറെ നിയമിക്കാൻ നടപടികൾ സർക്കാർതലത്തിൽ നടത്തി വരികയാണെന്ന് മെഡിക്കൽ കോളേജ് അധികാരികൾ വ്യക്തമാക്കി.