മസ്കറ്റ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകളിലെ ദയനീയ പരാജയം മറക്കാനാണ് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇപ്പോൾ തയ്യാറെടുക്കുന്നത്. തോല്‍വിയുടെ ആഘാതത്തില്‍ നില്ക്കുന്ന ഇന്ത്യയെ വൈറ്റ് ബോള്‍ പരമ്പരകളില്‍ നേരിടുന്ന വിന്‍ഡീസിന്റെ സാധ്യതകള്‍ എത്രത്തോളമാണ്. തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെയ്ക്കുകയാണ് കരീബിയന്‍ പടയ്ക്ക് രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകന് ഡാരന്‍ സമി പറയുന്നു.
‘ഇന്ത്യയില്‍ ഏറെക്കാലമായി കളിക്കുന്ന, സാഹചര്യങ്ങള്‍ നന്നായി അറിയുന്ന കീറോണ്‍ പൊള്ളാര്‍ഡ് പരമാവധി ശ്രമിക്കും എന്നാണ് പ്രതീക്ഷ, നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ഞങ്ങള്‍ പുതിയ കുറിച്ച് താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച പ്രകടനം വിന്‍ഡീസ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ’ എന്നും ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിനിടെ സമി കൂട്ടിച്ചേർത്തു.