മുംബൈ: മൂന്നാംതരംഗത്തില്‍ കോവിഡ് ബാധിച്ച് ഭേദമായവരില്‍ വിവിധ ചര്‍മ, സന്ധി രോഗങ്ങള്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍.കോവിഡ് ബാധ മൂലം പ്രതിരോധശേഷി കുറയുന്നതാണ് ദ്വിതീയ അണുബാധകള്‍ക്ക് കാരണമാവുന്നത്.കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെയാണ് ദ്വിതീയ അസുഖങ്ങള്‍ കൂടുതലായും ബാധിച്ചിരുന്നത്.
ഹെര്‍പസ് സോസ്റ്റര്‍, സന്ധിവേദന (ആര്‍ത്രാല്‍ജിയ) എന്നിവയാണ് കൂടുതലായും കണ്ടുവരുന്നതെന്ന് മുംബൈ നഗരത്തിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിക്കന്‍ പോക്സ് ബാധിച്ച് ഭേദമായ ചിലരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്ന വ്രണസമാനമായ രോഗമാണ് ഹെര്‍പസ് സോസ്റ്റര്‍.എന്നാല്‍, ഇത്തവണ 40 വയസ്സിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിരോധശേഷി കുറയുന്നതിനാല്‍ കോവിഡിന് ശേഷം വിവിധ അണുബാധകള്‍ കണ്ടുവരുന്നുണ്ട്.
വൈറല്‍ ചര്‍മ രോഗങ്ങള്‍ 2021 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടാം തരംഗത്തില്‍ ഗണ്യമായി ഉയര്‍ന്നതായി നാനാവതി മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വന്ദന പഞ്ചാബി പറഞ്ഞു. “ഇപ്പോള്‍ കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചര്‍മ രോഗങ്ങളില്‍ 20 ശതമാനവും അവയാണ്. മഹാമാരിയുടെ മുന്‍തരംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, മറ്റുരോഗങ്ങള്‍ ബാധിച്ച് പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നീ വിഭാഗക്കാരിലായിരുന്നു വിവിധ അണുബാധകള്‍ സാധാരണ കണ്ടുവന്നിരുന്നത്.
രണ്ടാം തരംഗത്തിനുശേഷം 40 വയസും അതില്‍ താഴെയുമുള്ള രോഗികള്‍ക്കിടയില്‍ അണുബാധകള്‍ വര്‍ധിച്ചു” -ഡോ. വന്ദന പഞ്ചാബി കൂട്ടിച്ചേര്‍ത്തു. കോവിഡ് ഭേദമാകുന്ന ഘട്ടത്തില്‍ നിരവധി രോഗികളില്‍ ത്വക്ക് സംബന്ധമായ സങ്കീര്‍ണതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഷിംഗിള്‍സ് എന്നറിയപ്പെടുന്ന ഹെര്‍പ്പസ് സോസ്റ്റര്‍ രോഗം കണ്ടുവരുന്നുണ്ടെന്നും വോക്ക്ഹാര്‍ഡ് ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.പ്രീതം മൂണ്‍ പറഞ്ഞു.
പ്രതിരോധശേഷി ദുര്‍ബലമാകുമ്പോള്‍ ചുണ്ട്, മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഹെര്‍പ്പസ് സോസ്റ്ററിന്റെ വകഭേദങ്ങളായ ഷിംഗിള്‍സ്, ഹെര്‍പ്പസ് എന്നിവ പ്രത്യക്ഷപ്പെടുന്നു’ -ഡോ. തുലാര പറഞ്ഞു. കോവിഡ് ഭേദമായിട്ടും ചിലരില്‍ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവര്‍ക്ക് വേദന കൂടുതല്‍ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധി മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ശീലമാക്കണമെന്ന് അപ്പോളോ സ്പെക്ട്ര മുംബൈയിലെ ഓര്‍ത്തോപീഡിക് സര്ജന് ഡോ. സഫിയുദ്ദീന് നദ്വി പറഞ്ഞു.