മനാമ: കാര്‍ബണ്‍ സ്റ്റീല്‍ ബാര്‍ ഉല്പന്നങ്ങളുടെ നിരീക്ഷണം ശക്തമാക്കാന്‍ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം തീരുമാനിച്ചു.ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിച്ച് ഒരുവര്‍ഷവും ഒരു ദിവസവും കഴിഞ്ഞ് നിയമം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം.കഴിഞ്ഞവര്‍ഷം ജനുവരി 28ന് മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പുറപ്പെടുവിച്ചിരുന്നു.
നിര്‍ദിഷ്ട സാങ്കേതികത്തികവ് പൂര്‍ത്തിയാക്കിയ കാര്‍ബണ്‍ സ്റ്റീല്‍ബാറുകള്‍ മാത്രമാണ് രാജ്യത്ത് കൊണ്ടുവരാനും വില്‍ക്കാനും അനുവാദമുണ്ടായിരിക്കുകയുള്ളൂവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.കൂടാതെ, പൊതുമരാമത്ത് മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇതിനാവശ്യമാണ്. സ്റ്റീല്‍ ബാര്‍ ചരക്കുമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളും പരിശോധിക്കും. നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ പ്രാദേശിക മാര്‍ക്കറ്റുകളിലും പരിശോധന നടത്തും.
കാര്‍ബണ്‍ സ്റ്റീല്‍ ബാറിന്റെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശവും സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കുന്നതിനാണ് നിര്‍ദേശമുള്ളത്. പോര്‍ട്ട്ലാന്‍ഡ് സിമന്റ്, വൈറ്റ് സിമന്റ് എന്നിവയുടേതിന് സമാനമായ നടപടികളാണ് കാര്‍ബണ്‍ സ്റ്റീല്‍ ബാറിന്റെ വിഷയത്തിലും കൈക്കൊള്ളുക. ഇറക്കുമതി ചെയ്യുന്നവര്‍ ആവശ്യമായ കസ്റ്റംസ് വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ട്.