മീററ്റ്: ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ തുരത്തുമെന്ന് മഹാസഖ്യം നേതാക്കളായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും പ്രഖ്യാപനം നടത്തി. മഹാസഖ്യത്തില്‍ ചേര്‍ന്നത് വളരെ ആലോചിച്ചാണെന്നും ബിജെപി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരും യുവാക്കളും സ്ത്രീകളും കഷ്ടപ്പെടുകയാണെന്നും ജയന്ത് ചൗധരി പറഞ്ഞു.മീററ്റില്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മഹാസഖ്യം നേതാക്കളുടെ പ്രഖ്യാപനം.
പശ്ചിമ യുപിയില്‍ ബിജെപിയുടെ സൂര്യന് അസ്തമിക്കുമെന്നും ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബിജെപി, തൂത്തെറിയപ്പെടുമെന്ന് ഉറപ്പായെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മാറ്റം വരുമെന്നും മഹാസഖ്യം സര്‍ക്കാര്‍ വന്നാല്‍ പാവപ്പെട്ടവരെ രക്ഷപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു.