തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെബ്രുവരി ഏഴിനാകും അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം നാളെ നാട്ടില്‍ മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തുകയായിരുന്നു.
ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം, ദുബൈ എക്സ്പോയിലെ കേരള പവലിയന് ഉദ്ഘാടനം ചെയ്യും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി 29 തിന് തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.