കണ്ണൂര്‍: കണ്ണൂരില്‍ കോളേജുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോന് വനിതാ കോളേജ്, എസ്എന്‍ കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി. നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന് വനിതാകോളേജില്‍ വിദ്യാര്‍ഥിനികള്‍ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.
ജില്ല ബി കാറ്റഗറിയിലാണ് വലിയ തോതിലുള്ള കോവിഡ് വ്യാപനം ജില്ലയിലുണ്ട്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടിപിആർ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്. അതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചിരുന്നത്. അത് മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സിന്‍ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.
എല്ലാ അഫ്ലിയേറ്റഡ് കോളജുകളിലെയും ഫലം പുറത്ത് വന്നിട്ടുണ്ട്. 95% കോവിഡ് കേസുകളിൽ ജില്ലയിൽ വർധനവുണ്ട്. കളക്ടർ തന്നെ വിസിക്ക് നൽകിയ കത്തിൽ പറയുന്നത് ജില്ല ബി കാറ്റഗറിയാണ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണെമന്നതായിരുന്നു, അതെല്ലാം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്തി. എന്നാൽ അതിന് ശേഷവും മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്. ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്. വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.
തിരഞ്ഞെടുപ്പിനെത്തുന്നവര് വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓണ്‍ലൈന്‍ ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയില്‍ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനവും റാലിയും നടത്തിയത്.