ഒതുക്കുങ്ങൽ : മുസ്ലിയാരങ്ങാടിയിൽ ഫർണിച്ചർ നിർമാണശാലയ്ക്ക് തീപിടിച്ച നിലയിൽ.
വ്യാഴാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം നടന്നത്. ഫർണിച്ചർ നിർമിക്കുന്നതിനുവേണ്ടി സൂക്ഷിച്ചുവെച്ച മരത്തടികളിലാണ് തീപടർന്നത്.
മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സുഗുണന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്. മറ്റത്തൂർ സ്വദേശി ശിവഗണേശന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കട.