കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയാക്കിയ ബാഹുബലി സീരീസ് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത്. 150 കോടി ചെലവഴിച്ച് നിർമിച്ച ‘ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ്’ എന്നു പേരിട്ട സീരീസിൽ നെറ്റ്ഫ്ളിക്സ് തൃപ്തരായില്ല. തുടർന്ന് സീരീസ് പൂർണമായി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ 150 കോടി രൂപ നെറ്റ്ഫ്ളിക്സ് വെറുതെ കളയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുനര്‍മൂല്യ നിര്‍ണയം ചെയ്ത് സീരീസിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് നെറ്റ്ഫ്ളിക്സ്.
സീരീസ് രമ്യ കൃഷ്ണന് അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു ഒരുക്കിയിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വൽ പ്രഖ്യാപിച്ച് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയിരുന്നു. എന്നാൽ ചിത്രീകരണത്തിന് ശേഷം സീരീസില്‍ നെറ്റ്ഫ്ലിക്സ് തൃപ്തരായില്ല. അതുകൊണ്ട് തന്നെ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചില്ല. മാറ്റങ്ങള്‍ വരുത്തി സീരീസ് റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്.
മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയില്‍ ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ദേവ കട്ടയായിരുന്നു സീരിസിൻ്റെ സംവിധായകന്. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്.
2018ലാണ് ഇത്തരമൊരു പ്രോജക്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങള്‍ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിടുകയും ചെയ്തിരുന്നു.
ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്. ആനന്ദ് നീലകണ്ഠൻ്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്.