ബെയ്ജിങ്: ലോകത്തെ മുഴുവനും വീണ്ടും ഭീതിയിലാഴ്ത്തി പുതിയ വൈറസിനെ കണ്ടെത്തി. കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ മുഴുവനും ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകർ. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറയുന്നത്. അതിവേഗം വ്യാപിക്കാൻ കഴിവുള്ള ഈ വൈറസ് ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
‘നിയോകോവ്’ ഇതിനു മുമ്പ് 2012ലും 2015ലും ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പക്ഷെ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഒഫ് സയന്‍സസിലെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.