കുവൈത്ത് സിറ്റി: ഇന്ത്യന്‍ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസൂക്കിയില്‍ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി.മാരുതിയുടെ 1.02 ശതമാനം ഓഹരികളാണ് കെ.ഐ.എ വാങ്ങുന്നത്. കാര്‍ട്രേഡ് ടെക്, സണ്‍ടെക് റിയല്‍റ്റി, പി.വി.ആര് ലിമിറ്റഡ്, പി.എന്‍.സി ഇന്‍ഫ്രാടെക് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളില്‍ നിലവില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് പങ്കാളിത്തമുണ്ട്.കുവൈത്തിന്റെ ഭാവി കരുതല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ലോകരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
മെഡിക്കല്‍, ഓട്ടോമൊബൈല്‍ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പരിപാടികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഫാറൂഖ് എ. ബസ്തകിയുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ലോകത്തിലെ അഞ്ചാമത് വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.വിമാനത്താവള, ഹൈവേ, മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ കുവൈത്ത് നിക്ഷേപം നടത്തും.
ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തില്‍ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറിന്റെ നിക്ഷേപമുണ്ട്.ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിന്റെ വിലയിരുത്തല്‍. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്.