അബുദാബി: മൂന്നിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് നല്കാൻ പുതിയ ആരോഗ്യകേന്ദ്രം തുറന്ന് അബുദാബി.തിങ്കള്‍ മുതല്‍ വെള്ളി വരെ പുലര്‍ച്ച ഒന്നു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും.
ആരോഗ്യമന്ത്രാലയം, ഏര്‍ളി ചൈല്‍ഡ് ഹുഡ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് സേഹയാണ് ഇത്തിഹാദ് ഹീറോസ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആരംഭിച്ചത്.അല്‍ ഇത്തിഹാദ് സെന്റര്‍ ഇരുന്ന അതേ സ്ഥലത്താണ് ഇത്തിഹാദ് ഹീറോസ് ഹെല്‍ത് കെയര്‍ പ്രവര്‍ത്തിക്കുന്നത്.