ആശീര്‍വാദ് സിനിമാസ് 22 വര്‍ഷം പൂര്‍ത്തിയായത് ആഘോഷമാക്കി മോഹന്‍ലാലും, ആന്റണി പെരുമ്പാവൂരും.നരസിംഹം മുതല്‍ ഇത്രയും കാലം ആശീര്വാദിനൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം.
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്, സംവിധായകന് ടി.കെ. രാജീവ് കുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. 2000ല്‍ നരസിംഹം ആണ് ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ സിനിമ.
29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിന്റെ സാരഥിയായ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എലോണ്‍, 12ത് മാന്‍, മോണ്‍സ്റ്റര്‍, ബറോസ്, എമ്പുരാന് തുടങ്ങിയവയാണ് ആശീര്‍വാദിന്റെ പുതിയ ചിത്രങ്ങള്‍.