കൊച്ചി: പുതിയ ബിഎംഡബ്ല്യു എക്സ് 3 ഇന്ത്യയില്‍ എത്തി.വിജയകരമായ സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിളിന്റെ സമഗ്രമായ പുതുക്കിയ രൂപമാണിത്. പുതിയ എക്വിപ്മെന്റ് ഫീച്ചറുകളുള്ള പ്രീമിയം ഇന്റീരിയര്‍, അപ്ഡേറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവയുള്ള എക്സ് 3 സ്പോര്‍ട്ടിയറും കൂടുതല്‍ ആധുനികവുമാണ്.
പുതിയ ഡിസൈനുകളും ആധുനിക ഇന്റീരിയറുകളും ആഡംബരവും സ്പേസും ഉറപ്പാക്കുന്നതാണു പുതിയ മോഡല്‍.പ്രാദേശികമായി നിര്‍മിക്കുന്ന രണ്ടു പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമായ പുതിയ എക്സ് 3, ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ ലഭിക്കും. 5590000 ആണു പ്രാരംഭ എക്സ് ഷോറും വില.