സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു സിനിമ കൂടി റിലീസ് നീട്ടി. യുവനടൻ ധീരജ് ഡെന്നി നായകനായെത്തുന്ന ത്രില്ലർ ചിത്രം ‘കര്ണന് നെപ്പോളിയന് ഭഗത്സിംഗ്’ എന്ന ചിത്രമാണ് റിലീസ് മാറ്റിവച്ചത്. ജനുവരി 28നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തിയറ്ററുകള്‍ പൂട്ടുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ട ‘സി കാറ്റഗറി’യിലേക്ക് നാല് ജില്ലകളെക്കൂടി ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. തിരുവനന്തപുരത്തിനു പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളും നിലവില്‍ സി കാറ്റഗറിയിലാണ്.
സി കാറ്റഗറിലിയേക്ക് കൂടുതല്‍ ജില്ലകള്‍ വരുന്നതോടെ നിരവധി സ്ക്രീനുകള്‍ നഷ്ടപ്പെടും എന്നതിനാലാണ് റിലീസ് നീട്ടുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും. ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിൻ്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച് ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി-ക്രൈം ത്രില്ലർ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKarnanNapoleonBhagatsing%2Fposts%2F719534696082696&show_text=true&width=500
ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.
രഞ്ജിൻ രാജാണ് ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ മാൻ-പ്രശാന്ത് കൃഷ്ണ, എഡിറ്റർ-റെക്സൺ ജോസഫ്.