അരൂർ: എഴുപുന്ന പ്രാഥമികാ രോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആർ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. ശ്രീലേഖ അശോക് അദ്ധ്യക്ഷയായി.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ ,മെഡിക്കൽ ഓഫീസർ ഡോ.ടി.ബിനോയ് പഞ്ചായത്ത് അംഗങ്ങളായ സി.എസ്.അഖിൽ, കെ.ആർ സത്യപ്പൻ, വിനിജ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫാത്തി മുത്ത് തുടങ്ങിയവർ പങ്ക് എടുക്കുകയും ചെയ്തു.