ലോകമെമ്പാടുമുള്ള മലയാളി നേഴ്സ്മാരുടെ സംഘടനയായ ‘എയിംന’ ആദ്യമായി ഒരു മാഗസിൻ പുറത്തിറക്കുന്നു. മാഗസിന്റെ അമരക്കാരൻ മുതൽ, എഴുത്തുകാരും എഡിറ്റ് ചെയ്യുന്നവരും വരെ നഴ്സുമാർ എന്നതാണ് ഒരു പ്രധാന പ്രത്യകത. പ്രൊഫഷണൽ ചർച്ചകൾ മാത്രമല്ലാതെ, കഥയും കവിതയും പാചകക്കുറിപ്പുകളും തുടങ്ങിയ വിവിധ കാര്യങ്ങളും ‘എയിംന’ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേഴ്സ്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമത്തിൽ ഹരിശ്രീ കുറിച്ചത്.ഇപ്പോൾ 25 രാജ്യങ്ങളിലായി ലക്ഷകണക്കിന് ആളുകൾ ആണ് ‘എയിംന’ എന്ന സംഘടനയിൽ ഉള്ളത്.എല്ലാ അംഗങ്ങൾക്കും അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള വേദി കൂടിയാണ് ഈ സംഘടന. ഇതുവഴി അവരുടെ മാനസിക സംഘർഷങ്ങൾ അകറ്റാനും സാധിക്കുന്നു.മാഗസിനു വേണ്ടി നിരവധി പേരാണ് രാപകൽ അധ്വാനിച്ചിരിക്കുന്നത്.സിനു ജോൺ കറ്റാനം ആണ് ‘എയിoന’ യുടെ ഫൗണ്ടർ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ വിവിധ സാമൂഹിക നേതാക്കൾ ‘എയിംന’ യുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു.