ദോഹ: ഔദ്യോഗിക രേഖകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്കി ഖത്തര്‍.തൊഴില്‍ പരമായ കരാറുകളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക രേഖകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനുള്ളതല്ല. അതെല്ലാം ഓരോ വ്യക്തിയുടെയും കടമയും, ഉത്തരവാദിത്വവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക രേഖകളുടെ പതിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക രേഖകളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനം.