ഈ വര്‍ഷം നിരവധി പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി മാരുതി സുസുക്കി.അടുത്തിടെ പുറത്തിറക്കിയ സെലെരിയോയുടെ സിഎന്‍ജി പതിപ്പിലാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായി ഫെയ്‌സ്‌ലിഫ്റ്റ് ബലേനോയെ കളത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി.
ഫെബ്രുവരി രണ്ടാം വാരത്തില്‍ വാഹനം അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ തുടക്കമായി ഇപ്പോള്‍ ഗുജറാത്തിലെ പ്ലാന്റില്‍ നിന്ന് ഹാച്ച്‌ബാക്ക് അസംബ്ലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ബലേനോയുടെ നിര്‍മ്മാണം 2022 ജനുവരി 24-ന് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതും.
വര്‍ഷങ്ങളായി, മാരുതി അതിന്റെ പ്രീമിയം ആകര്‍ഷണം തുടരുന്നതിനായി ബലേനോയില്‍ പതിവായി അപ്ഡേറ്റുകളും ചേര്‍ത്തിട്ടുണ്ട്. 2021 ഡിസംബറില്‍, 1 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് കടന്ന ഏറ്റവും വേഗതയേറിയ പ്രീമിയം ഹാച്ച്‌ബാക്ക് ആയി ബലേനോ മാറുകയും ചെയ്തു.പ്രീമിയം ഹാച്ച്‌ബാക്ക് സെഗ്മെന്റില്‍ 25 ശതമാനം വിപണി വിഹിതം ഉള്ള ബലേനോ, ഹ്യൂണ്ടായ് i20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.
പുതിയ ബലേനോയില്‍ ഒരു സിഎന്‍ജി പതിപ്പും കമ്ബനി പുറത്തിറക്കിയേക്കുമെന്നാണ് സുചന. നിലവില്‍ പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ കമ്ബനിയുടെ കുന്തമുനയാണ് ബലേനോ. 2015 ഒക്ടോബറില്‍ ആദ്യമായി പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്‌ബാക്ക് സെഗ്മെന്റില്‍ ഒരു നേതാവായി ഇപ്പോഴും മുന്നേറുകയാണ്.പുതിയ ബലേനോ കമ്പനിയുടെ എക്സ്‌ക്ലൂസീവ് നെക്‌സ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നത് തുടരും. ഇത് മത്സരാധിഷ്ഠിത വിലയുള്ളതായിരിക്കും കൂടാതെ സാങ്കേതികവിദ്യയിലും സുരക്ഷയിലും ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2022 ബലേനോയുടെ സുരക്ഷയില്‍ മാരുതി സുസുക്കി കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിന്റെ ബോഡി ശക്തിപ്പെടുത്തി, ബോഡി കട്ടിയുള്ള / ശക്തമായ ഗ്രേഡ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഡ്രൈവര്‍, കോ-പാസഞ്ചര്‍ എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്കുള്ള കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ 2022 ബലേനോ അതിന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റുകളില്‍ മൊത്തം 6 എയര്‍ബാഗുകളുമായി എത്തും.