കഴിഞ്ഞ ആഴ്ചയാണ് നടി പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവ് നിക് ജോനാസിനും കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് കുഞ്ഞ് പിറന്നതായി ഇരുവരും അറിയിക്കുക ആയിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇപ്പോൾ ഇതാ ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുകയാണ് അനുഷ്ക ശർമ്മ.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുഷ്ക പ്രിയങ്കയ്ക്കും നിക്കിനും ആശംസ അറിയിച്ചത്. “പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്നേഹം”, അനുഷ്ക കുറിക്കുകയും ചെയ്തു.