മസ്കത്ത്: ഒമാനില്‍ കാറിന് തീപിടിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദി അല്‍ മാവിലി വിലായത്തിലാണ് കാറിന് തീപിടിച്ചത്.അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
തെക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനയെത്തി തീ അണച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.