ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ വീഴ്ത്തി ബംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു തകർപ്പൻ ജയം സ്വന്തമാക്കിയത്. ഇമാൻ ബസാഫ, ഉദാന്ത സിങ് എന്നിവര്‍ ബംഗളൂരിവിനായി ഗോളുകൾ നേടി.
12ാം മിനുറ്റിൽ ഇമാൻ ബസാഫയാണ് ബംഗളൂരുവിനായി ആദ്യം ഗോൾ നേടിയത്. ലഭിച്ച പെനൽറ്റി, ബസാഫ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 42,52 മിനുറ്റുകളിലായിരുന്നു ഉദാന്ത സിങിന്റെ ഗോളുകൾ.
ജയത്തോടെ ബംഗളൂരു ആറാം സ്ഥാനത്ത് എത്തി. 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി 17 പോയിന്റാണ് ബംഗളൂരുവിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈയിന് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.