മലപ്പുറം: മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടി കൊന്നു.മലപ്പുറം കരിളായി മാഞ്ചീരിയിലാണ് സംഭവം. ചോലനായ്ക്ക കോളനിയിലെ കരുമ്പുഴ മാതൻ (70) ആണ് മരിച്ചത്.വൈകിട്ട് നാലോടെയാണ് സംഭവം. പ്രദേശത്തെ സൊസൈറ്റിയിൽ അരി വാങ്ങാൻ പോയ വൃദ്ധനെയാണ് ആന ആക്രമിച്ചത്. വനംവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.