കാസർഗോഡ്: റിപ്പബ്ലിക് ദിനത്തിൽ കാസർഗോട്ട് ദേശീയപതാക തലതിരിച്ച് കയറ്റിയ സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും വിശദീകരണം തേടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
നേരത്തെ സംഭവത്തിൽ എഡിഎം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എഡിഎം വ്യക്തമാക്കി.
രാവിലെ കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡയത്തിൽ നടന്ന റിപ്പബ്ലിക്ദിന ആഘോഷത്തിനിടെ മന്ത്രി തലതിരിച്ച് പതാക ഉയർത്തിയത്. സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതർക്കാർക്കും തെറ്റ് മനസിലായിയിരുന്നില്ല.