കോഴിക്കോട് : ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബന്ധുവിന്റെ മർദ്ദനത്തെ തുടന്ന് പരിക്കേറ്റ രാമനെ കഴിഞ്ഞയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാറുളള ആളാണ് യുവാവെന്നും ബന്ധുക്കൾ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.