ദുബായിലെ യൂണിവേഴ്സിറ്റികള്‍ ക്ലാസ് റൂം പഠനത്തിലേക്ക് മാറി. എന്നാല്‍ ചില യൂണിവേഴ്സിറ്റികളില്‍ ഇനിയും ഓണ്‍ലൈന്‍ പഠനം തുടരാൻ തന്നെയാണ് തീരുമാനം.എമിറേറ്റിലെ മിക്ക സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യക്തിഗത പഠനം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ദുബായിലെ ചില യൂണിവേഴ്സിറ്റികളില്‍ ഇനിയും ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ തുടങ്ങി രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകളായും പിന്നീട് വ്യക്തിഗത പഠനത്തിലൂടേയും ക്ലസുകള്‍ ആരംഭിക്കും.
നീണ്ട ഇ ലേണിങ് കാലയളവിന് ശേഷം പുനരാരംഭിച്ച ക്ലാസുകള്‍ കൊറോണ കേസുകളുടെ വര്‍ധനവോടെ ജനുവരി മുതല്‍ ഓണ്‍ലൈന്‍ പഠനമാണ് പിന്തുടര്ന്നിരുന്നത്. കൊറോണ ബാധയുടെ ആശങ്കയിലും കൃത്യമായ മാനദണ്ഠങ്ങള്‍ പാലിച്ച് ദുബായിലെ യൂണിവേഴ്സിറ്റികളില്‍ ക്ലാസുകള്‍ ആരംഭിക്കും.കൊറോണ ബാധയുടെ ആശങ്കയെ തുടര്‍ന്ന് കൃത്യമായ മാനദണ്ഠങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഘട്ടം ഘട്ടമായി വ്യക്തി ഗത ക്ലാസുകള്‍ മുഴുവനായും ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 14 മുതല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് റൂം പഠനം ലഭ്യമാക്കുമെന്ന് ബിറ്റ്സ് പിലാനി ദുബായ് ക്യാംപസ്അണ്ടര് ഗ്രാജുവേറ്റ് സ്റ്റഡീസ് ഡീന്‍ ഡോ. കെ കുമാര്‍ അറിയിച്ചു. ദുബായ് കനേഡിയന്‍ യൂണിവേഴ്സ്റ്റിയും വ്യക്തി ഗത പഠനം പുനരാരംഭിക്കുമെന്ന് അറിയിച്ചു. അതേ സമയം ചില യൂണിവേഴ്സിറ്റികളില്‍ ഡിജിറ്റല്‍ പഠനം തുടരാനാണ് തീരുമാനം .