തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല . സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല പ്രതികരിച്ചത് .