ദോഹ: ലുസൈല്‍ ഡ്രൈവ് ത്രൂ സെന്റര്‍ വഴി (ബുധനാഴ്ച) ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം.ജനുവരി ആദ്യവാരം മുതല്‍ ആര്.ടി.പി.സി.ആര് പരിശോധനകള്‍ക്കായി ആരംഭിച്ച ഡ്രൈവ് ത്രൂ സെന്ററിലെ ആറ് ലൈനുകള്‍ വഴി ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് തീരുമാനം.ഒന്നും രണ്ടും ഡോസ് വാക്സിനുകള്‍ ഡ്രൈവ് ത്രു സെന്റര്‍ വഴി ലഭ്യമായിരിക്കില്ല
ശേഷിച്ച നാല് ലൈനുകളിലായി കോവിഡ് പരിശോധന തുടരമെന്നും അറിയിച്ചു.ബൂസ്റ്റര്‍ ഡോസിന് നേരത്തെ അപോയ്മെന്റ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് ഡ്രൈവ് ത്രൂ സെന്ററിന്റെ പ്രവര്‍ത്തന സമയം. ബുക്കിങ്ങിന് അനുസരിച്ച് അപോയ്മെന്റ് സ്ലോട്ട് ലഭിക്കുന്നവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ എത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കഴിയും.