ഡല്‍ഹി: ഇലക്‌ട്രിക്ക് സ്‌കൂട്ടറുകളുടെ നിർമ്മാണം വിജയകരമായി നിര്‍മ്മിച്ച് വിപണിയിലെത്തിച്ച ശേഷം ഇലക്‌ട്രിക് വാഹന നിര്‍മാണ മേഖലയില്‍ മറ്റൊരു ചുവടുവെപ്പുമായി ഒല.ഉപഭോതാക്കള്‍ക്ക് തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു തുടങ്ങിയ കമ്പനി ഇപ്പോൾ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഒല ഇലക്‌ട്രിക് കമ്ബനി ഇലക്‌ട്രിക് കാര്‍ നിര്‍മാണത്തിലേക്ക് കടക്കുകയാണെന്നു കമ്പനി സിഇഓ ഭാവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഈ രഹസ്യം നിങ്ങള്‍ക്ക് സൂക്ഷിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് ഭാവിഷ് അഗര്‍വാള്‍ ട്വിറ്ററില്‍ ഒല ഇലക്‌ട്രിക് കാറിന്റെ മാതൃകാ ചിത്രം പുറത്തുവിട്ടു.ഇതോടൊപ്പം ട്വിറ്ററില്‍ ആകാശ് തിവാരി എന്നയാള്‍ തന്റെ ഒല ഇലക്‌ട്രിക് സ്കൂട്ടറിന്റെയും ടാറ്റ നെക്സണ്‍ ഇലക്‌ട്രിക് കാറിന്റെയും പോസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ച ഭാവിഷ് ഇനി മാറേണ്ടത് ഒല ഇലക്‌ട്രിക് കാറുകളിലേക്കാണെന്ന് ട്വിറ്ററില്‍ കുറിച്ചു.