ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘നൊണ എന്ന ചിത്രത്തിൻറെ ചിത്രീകരണം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ചു.വയനാട്ടിലെ നിരവധി ലൊക്കേഷനുകളിലൂടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം പ്രശസ്ത നാടക സംവിധായകനും പുരസ്ക്കാര ജേതാവുമായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.വയനാട് സബ്ബ് രജിസ്ട്രര്‍ കെ.രാജേഷ് സിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.
മിസ്റ്റിക്കല്‍ റോസ് ഇന്റർനാഷണലിന്റെ ബാനറില്‍ ജേക്കബ് ഉതുപ്പാണ് ഈ ചിത്രത്തിൻറെ നിർമ്മാണം. മിസ്റ്റിക്കല്‍ റോസ് പ്രൊഡക്ഷന്സ്മാനേജിംഗ് പാര്‍ട്ട്ണര്‍ സച്ചിന് ജേക്കബ്ബാണ് ഫസ്റ്റ് ക്ലാപ്പു നല്‍കിയത്. കല്‍പ്പറ്റ സ്പെഷ്യല്‍ ബ്രാഞ്ച് എസ്..ഐ.വിനോദ് ചന്ദ്രന് മുഖ്യാതിഥി ആയിരുന്നു. ഇന്ദ്രന്‍സിനു പുറമേ ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, തുടങ്ങിയ പ്രമുഖ താരങ്ങളും നാടകരംഗത്തെ നിരവധി പ്രമുഖരും അണിനിരക്കുന്നതാണ് ഈ ചിത്രം.
രണ്ടു പേരുടെ സൗഹൃദത്തിലൂടെ വികസിക്കുന്ന ഈ ചിത്രത്തിലൂടെ ബന്ധങ്ങളുടെ ഒരു നേര്‍രേഖ വരച്ചുകാട്ടുകയാണ് സംവിധായകന് രാജേഷ് ഇരുളം. ശക്തമായ ഒരു പ്രമേയം വയനാടിൻറെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ നിരവധി തവണ മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരം നേടിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊത്ത്, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ് ഹേമന്ത് കുമാര്‍.
ഗാനങ്ങള്‍ – സിബി അമ്ബലപ്പുറം. സംഗീതം – റെജി ഗോപിനാഥ്. പശ്ചാത്തല സംഗീതം – അനില്‍ മാള . പോള്‍ ബത്തേരിയാണ് ഛായാഗ്രാഹകന്‍ കലാസംവിധാനം -സുരേഷ് പുല്‍പ്പള്ളി. സുനില്‍ മേച്ചന. മേക്കപ്പ്ജി -യോ കൊടുങ്ങല്ലൂര്‍. കോസ്റ്റും ഡിസൈന്‍ – ജിജോ കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – എം.രമേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – സന്തോഷ് കുട്ടീസ്.
വാഴൂര്‍ ജോസ്.