തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്തു സ്കൂളുകള്‍ അടക്കയ്ണോ എന്ന കാര്യത്തില്‍ നാളെ തീരുമാനമായേക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ രാവിലെ 11-ന് ഓണ്‍ലൈനായി ചേരും.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്കൂളില്‍ ഹാജരാകുന്നതു സംബന്ധിച്ച കാര്യങ്ങള്‍, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം യോഗത്തിൽ ചര്‍ച്ച ചെയ്യും.