തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇ- പോസ് യന്ത്രം സെർവർ തകരാർ മൂലം റേഷൻ വിതരണം താളം തെറ്റിയിരുന്നു.
ജനുവരി 27 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു.
ഒരാഴ്ചയിലധികമായി റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും ബാക്കി ജില്ലകൾക്ക് വൈകിട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്. സെർവർ പ്രശ്നം പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥർ മന്ത്രി ജി. ആർ അനിലിനെ അറിയിച്ചിരുന്നു.
റേഷന്‍ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ക്കു നിലവില്‍ യാതൊരു തകരാറുകളും ഇല്ലെന്നും റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.