മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആള് ഇന്ത്യ ഫുഡ്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് അടുത്ത മാസം മലപ്പുറം ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളായിരുന്നു മത്സരത്തിനു വേദിയാകേണ്ടിയിരുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് എഐഎഫ്എഫ് അറിയിച്ചു. ഫെബ്രുവരി മൂന്നാംവാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ തിയതി അറിയിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.