തിരുവനന്തപുരം: സംസ്ഥാനത്ത് അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ. നിലവിലെ അതിവീവ്ര വ്യാപനം രോഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാം.അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ സാമൂഹ്യ വ്യാപനമാമെന്നും അരലക്ഷം കടന്ന് പ്രതിദിന രോഗികൾ കുതിക്കുമെന്നും നേരത്തെ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കിടത്തി ചികിൽസയിലുള്ളവരുടേയും ഓക്സിജൻ , ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരുടേയും എണ്ണവും വർധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരം ജില്ലയിൽ 20-30 പ്രായ ഗ്രൂപ്പിലാണ് കൂടുതൽ വ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേസമയം, പ്രതീക്ഷിച്ച വർധനയാണിതെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു. ചികിൽസ, സൗകര്യങ്ങൾ എന്നിവ വിലയിരുത്താനും ഏകോകിപ്പിക്കാനുമായി മെഡിക്കൽ കോളജ് ആശുപത്രികളിൽ കൺട്രോൾ റൂം തുടങ്ങുകയാണ്.