ഒമിക്രോൺ ഭീഷണി കണക്കിൽ എടുത്ത് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും. ആ ദിശയിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു .
ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും പ്രതിരോധ കുത്തിവെപ്പുകൾ ഈ സാഹചര്യം നേരിടാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ് കുറഞ്ഞത്. ജനുവരി 15ന് പോസറ്റീവിറ്റി നിരക്ക് 30 ശതമാനമായിരുന്നെങ്കിൽ ഇന്ന് ഏകദേശം 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ നടക്കുന്നതിനിലാണ് രോഗികളുടെ എണ്ണം കുറഞ്ഞു വരാൻ സഹായിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ആളുകളുടെ ഉപജീവനത്തെ ബാധിക്കരുതെന്നും കെജ്രിവാൾ വ്യക്തമാക്കി.