തിരുവനന്തപുരം: ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള സർക്കാർ ഓർഡിനൻസിനെതിരേ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരായ കേസിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് സർക്കാർ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന ഓർഡിനൻസ് സർക്കാർ പിൻവലിക്കണം. കെ റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് മുന്നിൽ പരാതി എത്തിയിട്ടുണ്ട്. ഈ കേസുകളിലും സർക്കാർ തിരിച്ചടി ഭയക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി വിമർശിച്ചു.