ഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ശക്തമായ തിരിച്ചടി നല്കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു.
പാർട്ടിയിൽ ചേരാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നൂറിലധികം സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നും സിങ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളായിരുന്നു ആര്‍പിഎന്‍ സിങ്.