തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 18വരെ പിഎസ്സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റി.പരീക്ഷകളെല്ലാം മാറ്റിയത് നേരത്തെ അറിയിച്ചിരുന്നു.തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
14വരെയുള്ള സര്‍ട്ടിഫിക്കറ്റ്-സര്‍വീസ് പരിശോധനയും ഒന്നു മുതല്‍ 19വരെയുള്ള പരീക്ഷയും മാറ്റിയിട്ടുണ്ട്. എന്നാല്‍ നാലിലേക്ക് മാറ്റിവച്ച കേരള വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ മാറ്റമില്ല.
വകുപ്പ് തല പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു നല്‍കുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവക്കാന്‍ തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമുളളവര് നിയമനാധികാരിയുടെ ശുപാര്‍ശ കത്ത് സഹിതം തപാല്‍ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കില്‍ ആവശ്യമായ മുന്‍ഗണന നല്കി തപാല്‍ വഴി അയച്ചുകൊടുക്കും.