ജിദ്ദ: സൗദിയില്‍ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6296 പേര് രോഗമുക്തരായി. നിലവില്‍ 42,145 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 705 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമാണ്.
പുതുതായി 4843 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,57,197 ഉം രോഗമുക്തരുടെ എണ്ണം 6,06,130 ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8922 ആയി.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1516, ജിദ്ദ 509, മദീന 198, ഹുഫൂഫ് 189, മക്ക 156, ജിസാന്‍ 113, ദമ്മാം 113, അബഹ 109. സൗദി അറേബ്യയില്‍ ഇതുവരെ 5,55,61,587 ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തു. ഇതില്‍ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റര്‍ ഡോസുമാണ്.