തലസ്ഥാന നഗരി മുഴുവൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന റിപ്പബ്ലിക്ക് ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാണ്.അതിൻറെ അവസാന ഘട്ടത്തിലേക്കാണ് ഒരുക്കങ്ങളെല്ലാം.ലോകമെങ്ങും കൊവിഡ് മയമായതിനാൽ മുന്‍ വര്‍ഷങ്ങളിലേതുപോലെ കാണികളുടെ തിരക്കും ബഹളങ്ങളും കുറവാണെങ്കിലും ആഘോഷങ്ങളെ അതൊട്ടും തന്നെ ബാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സമയമടക്കമുള്ള കാര്യങ്ങളില്‍ വ്യത്യാസമുണ്ട് ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ആഘോഷത്തിന്.
സ്വതന്ത്ര ഇന്ത്യയുടെ 75-ാം വര്‍ഷ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കാനൊരുങ്ങുന്നത്.അതുകൊണ്ടു തന്നെ വളരെ പ്രത്യേകതകള്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ കാണുവാന്‍ സാധിക്കും. ആസാദി കാ അമൃത് മഹോത്സവമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ പരിപാടികളുടെ ഉള്ളടക്കം.2022 വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുക. നിലവിലെ കാലാവസ്ഥ അനുസരിച്ച് മൂടല്‍ മഞ്ഞുള്ള പ്രഭാതമായിരിക്കും ജനുവരി 26 ന്റേത് എന്നതാണ് കാരണം. അതുകൊണ്ടു തന്നെ പരേഡ് രാവിലെ 10 ന് പകരം 10.30 ന് ആരംഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പരേഡില്‍ കാണികള്‍ക്ക് മികച്ച കാഴ്ചാനുഭവം ലഭിക്കാന്‍ രാജ്പഥിന്റെ ഓരോ വശത്തും അഞ്ച് വീതം 10 വലിയ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിക്കും.
കൊവിഡിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് ഈ വര്‍ഷം പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഏകദേശം 24,000 പേരെ അനുവദിക്കും. ഈ വര്‍ഷം പരേഡില്‍ പങ്കെടുക്കുന്ന ഏകദേശം 24,000 ആളുകളില്‍ 19,000 പേര് ക്ഷണിതാക്കളും ടിക്കറ്റ് വാങ്ങി റിപ്പബ്സിക് ദിന പരിപാടികള്‍ കാണുവാന്‍ വരുന്ന പൊതുജനങ്ങളുമാണ്. കഴിഞ്ഞ വര്‍ഷവും, കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയിലാണ് പരേഡ് നടന്നത്, അതില്‍ 25,000 ത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നു. 2020 പരേഡില്‍ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നു.
1950 ജനുവരി 26 ന് നടന്ന ആദ്യ പരേഡില്‍ ഇന്തോനേഷ്യ പ്രസിഡന്റ് ഡോ. സുകര്‍നോയെ അതിഥിയായി ക്ഷണിച്ചു. 1955 ല്‍ രജ്പഥില്‍ ആദ്യത്തെ പരേഡ് നടന്നപ്പോള്‍ പാകിസ്ഥാന് ഗവര്‍ണര്‍ ജനറലായ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു മുഖ്യാതിഥി.എന്നാൽ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി വിദേശ പ്രമുഖര്‍ ഉണ്ടാവില്ല.കോവിഡ് ഭീതി അനുസരിച്ചു കൊണ്ടുമാത്രമാണ് ഈ തീരുമാനം.
മുന്‍ റിപ്പബ്ലിക് ദിന പരേഡുകളില്‍ നിന്നുള്ള ദൃശ്യങ്ങളും സായുധ സേനയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും 2022 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥകളും സംയോജിപ്പിച്ച് ക്യൂറേറ്റഡ് സിനിമകള്‍ പരേഡ് ആരംഭിക്കുന്നതിന് മുമ്ബ് പ്രദര്‍ശിപ്പിക്കും. പിന്നീട്, ഈ സ്ക്രീനുകളില്‍ തത്സമയ പരേഡും കാണിക്കുന്നതാണ്.ചടങ്ങിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന പരമ്ബരാഗത ഫ്ലൈ-പാസ്റ്റില്‍ പങ്കെടുക്കാന്‍ 75 വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിന്റേജ് കൂടാതെ റഫാല്‍, സുഖോയ്, ജാഗ്വാര്‍, എംഐ-17, സാരംഗ്, അപ്പാച്ചെ, ഡക്കോട്ട തുടങ്ങിയ ആധുനിക വിമാനങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വിമാനങ്ങള്‍/ഹെലികോപ്റ്ററുകള്‍ വഴി 15 വ്യത്യസ്ത രൂപങ്ങള്‍ക്ക് ഫ്ലൈ-പാസ്റ്റ് സാക്ഷ്യം വഹിക്കും .