കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം 4000 തിലേറെ തടവുകാര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനും, കോവിഡ് പരിശോധനയും നൽകി.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഒരു തടവുകാരി കോവിഡ് ബാധിച്ച് മരിച്ചു. 59കാരിയായ ഇവര്‍ ആശുപത്രിയിലാണ് മരിച്ചത്.
ഇതില്‍ 250 പേര്‍ക്ക് കോവിഡ് കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.ഇവര്‍ക്ക് മറ്റു പല അസുഖങ്ങളുമുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.പ്രതിരോധ നടപടികള്‍ക്കും ആരോഗ്യ പരിശോധന നടത്താനും ആരോഗ്യ മന്ത്രാലയവുമായി 24 മണിക്കൂറും ഏകോപനം തുടരുകയാണെന്നും അധികൃതര്‍ ഊന്നിപ്പറഞ്ഞു.