കുവൈത്ത് സിറ്റി: കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി 15 പുതിയ ഫ്യൂവല്‍ സ്റ്റേഷന് കൂടി നിര്‍മിക്കാനൊരുങ്ങുന്നു.2025/2026 വര്‍ഷത്തോടെ രണ്ടാം ഘട്ട പദ്ധതി പൂര്‍ത്തിയാക്കും. മൂന്നാം ഘട്ടത്തില്‍ 25, നാലാം ഘട്ടത്തില്‍ 16, അഞ്ചാം ഘട്ടത്തില്‍ 26 എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.100 എണ്ണവും പൂര്‍ത്തിയാകാന്‍ 2028 ആകും
100 പമ്പുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.നഗര വികസനത്തിന് അനുസരിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 100 പമ്പുകള്‍ നിര്‍മിക്കാനുള്ള അനുമതി സര്‍ക്കാറില്‍നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും സ്വന്തമാക്കിയിട്ടുണ്ട്.
സമകാലിക നിര്‍മാണ ശൈലിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങളും നിലവാരവും ഉറപ്പുവരുത്തിയുമാകും ഓരോ കേന്ദ്രങ്ങളും.എല്ലാത്തിലും മിനി മാര്‍ക്കറ്റ്, കാര്‍ വാഷ്, സര്‍വിസ് സെന്റര്‍, എ.ടി.എം എന്നിവയുമുണ്ടാകും. സ്റ്റേഷന്റെ ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന്റെ 30 ശതമാനം ബദല്‍ ഊര്ജസ്രോതസ്സില്നിന്നാകും.