ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ മുന്‍നിര എസ്‌യുവിയായ ടിഗുവാന്റെ ഡെലിവറി ആരംഭിച്ചു.ഫോക്‌സ്‌വാഗണിന്റെ ഔറംഗബാദ് ഉത്പാദന കേന്ദ്രത്തിലാണ് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്.എലഗന്‍സ് എന്നറിയപ്പെടുന്ന ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് നിര്‍മ്മാതാക്കള്‍ ടിഗുവാന്‍ വാഗ്ദാനം ചെയ്യുന്നത്.സ്‌കോഡ കൊഡിയാക്, സിട്രണ്‍ C5 എയര്‍ക്രോസ്, ഹ്യുണ്ടായി ട്യൂസോണ്‍, ജീപ്പ് കോമ്ബസ് എന്നിവയ്‌ക്കെതിരെയാണ് ടിഗുവാന്‍ നിലവില്‍ മത്സരിക്കുന്നത്.
മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളില്‍ തന്നെ പുതിയ ടിഗുവാന്‍ ഉപഭോക്താക്കളില്‍ നിന്ന് കാര്യമായ ശ്രദ്ധ ആകര്‍ഷിച്ചു എന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.ടിഗുവാന്‍ ഒരു അഞ്ച് സീറ്റര്‍ എസ്‌യുവിയാണ്.31.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.