കോട്ടയം: ലോക്ക് ഡൗൺദിനത്തിൽ ഡീസൽ കാശ് പോലും കിട്ടാതെ കെ.എസ്.ആർ.ടി.സി. ജില്ലാ ഡിപ്പോയിൽ ആകെ സർവീസ് നടത്തിയത് വെറും 17 ബസ്. കളക്ഷൻ ഒന്നര ലക്ഷത്തോളം മാത്രം. ശരാശരി പത്ത് ലക്ഷം രൂപ പ്രതിദിന വരുമാനമുള്ള ഡിപ്പോയിലാണ് ഇത്ര അധികം വരുമാന നഷ്ടം.
സർവീസ് നടത്തിയ ബസുകൾ ഭൂരിഭാഗവും കാലിയായിരുന്നു. കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ ആളുകൾ പുറത്തിറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിൽ അടുത്ത ലോക്ക് ഡൗൺ ദിനത്തിൽ കാര്യമായ സർവീസ് നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ. ഹെഡ് ഒാഫീസിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നു കർക്കശ നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ ഞായറാഴ്ച സർവീസ് നടത്തിയിരുന്നത്.