തിരുവല്ല: അപ്പർകുട്ടനാട്, കുട്ടനാട് പ്രദേശങ്ങളുടെ ജീവനാഡിയായ അരീത്തോടിനെ രക്ഷിക്കാൻ നടപടിയില്ല. വർഷങ്ങൾക്ക് മുൻപ് ബോട്ടുകളും വള്ളങ്ങളും ഉണ്ടായിരുന്ന തോടാണിത്. അന്ന് നല്ല വീതിയുണ്ടായിരുന്ന തോടിന്റെ പലഭാഗങ്ങളും ഇപ്പോൾ ശോഷിച്ചു. വ്യാപകമായി തോട് കൈയേറിയതിനൊപ്പം പലയിടത്തും മരങ്ങൾ കടപുഴകി തോട്ടിലേക്ക് വീണുകിടക്കുകയാണ്.
ആറ്റുതീരങ്ങളിലെ മുളങ്കാടുകൾ ഒഴുക്കിനെ തടസപ്പെടുത്തുന്നവിധം നദിയിലേക്ക് മറിഞ്ഞുകിടക്കുന്നു. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങളും കൂടിയായതോടെ തോട്ടിലൂടെ വെള്ളം എങ്ങനെ ഒഴുകുമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. അരിത്തോടിന്റെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ പ്രദേശത്തെ മറ്റ് കൈത്തോടുകളുടെയും പുനർജീവനം സാദ്ധ്യമാകു. കോലറയാർ, കോട്ടച്ചാൽ എന്നിവയും അരിത്തോട്ടിലേക്ക് ഒഴുകിയെത്തുന്നു. നിരണം മേഖലയിലെ പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട തോടുകൂടിയാണിത്. ഗാർഹിക ആവശ്യങ്ങൾക്കും ഈ തോടിനെയായിരുന്നു പ്രദേശവാസികൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ വെള്ളം നിറംമാറി ദുർഗന്ധം വമിച്ച് ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്.