ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് 5,760 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം ടെസ്റ്റ് പോസിറ്റീവ് നിരക്ക് 11.79 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ ആകെ സജീവമായ കോവിഡ് കേസുകൾ 17,97,471 ആണ്. ഞായറാഴ്ച 9,197 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 34 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ജനുവരി 13 ന് 28,867 എന്ന റെക്കോർഡ് വര്‍ധനവിന് ശേഷം ഡൽഹിയിൽ പ്രതിദിന കേസുകളുടെ എണ്ണം കുറയുകയാണ്. കേസുകൾ 10,000-ത്തിൽ താഴെയാകാൻ 10 ദിവസമെടുത്തു.
ശനിയാഴ്ച തലസ്ഥാനത്ത് കോവിഡ് മൂലം 45 മരണങ്ങൾ രേഖപ്പെടുത്തി. ജൂൺ 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.