രാജീവ് നാഥ് ചിത്രം ‘ഹെഡ്മാസ്റ്റര്’ ഏപ്രിലിൽ തിയേറ്ററുകളിലെത്തും.ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവ രാജ് നിര്‍മ്മിക്കുന്ന പുതിയ സിനിമ ഹെഡ്മാസ്റ്റര്, കാരൂരിന്റെ പൊതിച്ചോറിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ്. ഒന്നാം സാര്‍ എന്ന പേരില്‍ രാജിവ് നാഥും കെ.ബി വേണും ചേര്‍ന്ന് എഴുതിയ തിരക്കഥ തന്നെയാണ് ഇപ്പോള്‍ ഹെഡ്മാസ്റ്റര് എന്ന പേരില്‍ സിനിമയാവുന്നത്.
തമ്പി ആന്റണി അവതരിപ്പിക്കുന്ന പ്രധാന അധ്യാപകന്റെ മകനായി ബാബു ആന്റണിയും, അമ്മയായി സേതു ലക്ഷ്മിയും അഭിനയിക്കുന്നു.മലയാള ദു:ഖഭാവനായിക ജലജയുടെ മകൾ ദേവി ഒരു പ്രധാന വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നുവെന്നതാണ്.കൂടാതെ ഗാന രചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും പ്രശസ്ത വ്ലോഗർ ആയ ആകാശ് രാജുവും അഭിനയത്തിന്റെ മേഖലയിലേക്ക് കടക്കുന്നുവെന്നതും ഈ സിനിമയെ ഇതിനോടകം ശ്രദ്ധേയമാക്കിയിരിക്കുന്നു.
ബ്ലെസിയുടെ പളുങ്ക് എന്ന സിനിമയിലെ അരാജക കവിയിലൂടെയാണ് തമ്പി ആന്റണി മലയാള സിനിമയിൽ ശ്രദ്ധേയനായത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഈലം എന്ന സിനിമയിൽ വ്യത്യസ്ഥമായ ഏഴ് വേഷങ്ങളാണ് അദ്ദേഹംകൈകാര്യം ചെയ്തിരിക്കുന്നത്. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ആദ്യ സർറിയലിസ്റ്റിക് സിനിമയായാണ് സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.മലയാളത്തിലും ഹോളിവുഡിലുമായി നാൽപ്പതോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ച് കഴിഞ്ഞിരിക്കുന്നു.
ഒരു കുടുംബത്തിൽ നിന്ന് രണ്ട് നായകന്മാർ അതും സഹോദരങ്ങൾ ഒരുമിച്ചഭിനയിക്കുന്നുവെന്നത് മലയാള സിനിമ ചരിത്രത്തിലാദ്യമാണ്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണത്.. സിനിമാനടനെന്ന നിലയിൽ ബാബു ആന്റണിയെ അറിയപ്പെടുന്നതു പോലെ തന്നെ സാഹിത്യ ലോകത്തിന് തമ്പി ആന്റണിയും പരിചിതനാണ്.
പ്രഭാവർമ്മ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മലയാള നാടകകുലപതി കാവാലം നാരായണപണിക്കരുടെ മകനും പ്രശസ്ത സംഗീതജ്ഞനുമായ കാവാലം ശ്രീകുമാറാണ്. ആലാപനം പി ജയചന്ദ്രൻ്റെതും, നിത്യാമാമ്മൻ്റെതുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരനും, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നുമാണ്. കല ആർ.കെ യും ,ചമയം ബിനുകരുമവും, കോസ്റ്റ്യൂം തമ്പി ആര്യനാടും,സ്റ്റിൽസ് വി.വി.എസ് ബാബുവും, പി.ആർ.ഒ അജയ് തുണ്ടത്തിലും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജൻ മണക്കാടുമാണ്. ചിത്രത്തിന്റെ തിരക്കഥാരചന വേണുവും ചായാഗ്രഹണം പ്രവീൺ പണിക്കരും എഡിറ്റിങ്ങ് ബീനാ പോളുമാണ് നിർവ്വഹിക്കുന്നത്.