തിരുവനന്തപുരം; സംസ്ഥാനത്ത് ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പൊതുജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.