രേവതിയും ഷെയ്ൻ നിഗവും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതകാലം’ എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ഹൊറർ ത്രില്ലറാണ്. ഇത് ഭൂതകാലമല്ല, ഷെയ്ൻ നിഗം എന്ന നടൻ്റെ ഭാവികാലമാണെന്ന് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ
ഇത് ഭൂതകാലമല്ല…ഷെയ്ൻ നിഗം എന്ന നടൻ്റെ ഭാവികാലമാണ്…കഥാപാത്രത്തിൻ്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടൻ്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു…ഷെയ്ൻ..നിൻ്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു…
രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്…കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിൻ്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..രാഹുൽ എന്ന സംവിധായകൻ മലയാളത്തിൻ്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്…
ചില കഥാപാത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു…പ്രേതം..ഈ സിനിമയുടെ കഥാബീജമാണെങ്കിലും ജീവിതത്തിൻ്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ…അതുകൊണ്ട്തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണ് ഈ സിനിമ…ആശംസകൾ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1140270903179924&show_text=true&width=500